Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ർ​ഫ്യൂ ലം​ഘ​നം: 28...

ക​ർ​ഫ്യൂ ലം​ഘ​നം: 28 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​ർ​ഫ്യൂ ലം​ഘ​നം: 28 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 28 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. 19 കു​വൈ​ത്തി​ക​ളും ഒ​മ്പ​ത്​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 15 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഹ​വ​ല്ലി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആ​രും പി​ടി​യി​ലാ​യി​ല്ല. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ നി​ല​വി​ൽ ക​ർ​ഫ്യൂ. റ​മ​ദാ​ൻ വ​രെ രാ​ത്രി എ​ട്ടു​വ​രെ​യും റ​മ​ദാ​നി​ൽ രാ​ത്രി പ​ത്തു​വ​രെ​യും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി​യു​ണ്ട്.

കു​വൈ​ത്തി​ൽ കോ​വി​ഡ്​ മ​ര​ണം 1400 ക​വി​ഞ്ഞു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ മ​ര​ണം 1403 ആ​യി. 10 മ​ര​ണം കൂ​ടി​യാ​ണ്​ ശ​നി​യാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി​യും വ​ർ​ധി​ച്ചു.9169 പേ​ർ​ക്ക്​ ശ​നി​യാ​ഴ്​​ച കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1379 പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധി​ച്ച​ത്​ 2,45,704 പേ​ർ​ക്കാ​ണ്.

ശ​നി​യാ​ഴ്​​ച 1219 പേ​ർ ഉ​ൾ​പ്പെ​ടെ 2,29,849 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. ബാ​ക്കി 14,455 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 226 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​പേ​ർ വ​ർ​ധി​ച്ചു.ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കി​യി​ട്ടും കേ​സു​ക​ൾ കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു.

രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണ​വും ഒ​പ്പ​ത്തി​നൊ​പ്പം വ​ർ​ധി​ക്കു​ന്ന​തും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തും​ മാ​ത്ര​മാ​ണ്​ നേ​രി​യ ആ​ശ്വാ​സം. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വാ​ർ​ഡു​ക​ൾ നി​റ​ഞ്ഞു​വ​രു​ന്ന സ്ഥി​തി ആ​ശ​ങ്ക പ​ട​ർ​ത്തി​യി​രു​ന്നു.ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ വി​വ​ര​മാ​ണ്​ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitgulf covidKuwait Curfew
Next Story