കർഫ്യൂ ലംഘനം: 19 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച 19 പേർ കൂടി അറസ്റ്റിലായി.13 കുവൈത്തികളും ആറു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ഒരാൾ, ഫർവാനിയ ഗവർണറേറ്റിൽ ഒമ്പതുപേർ, ജഹ്റ ഗവർണറേറ്റിൽ രണ്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ അഞ്ചുപേർ എന്നിങ്ങനെയാണ് പിടിയിലായത്.
ഹവല്ലി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല.കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചു വരെയാണ് നിലവിൽ കർഫ്യൂ.രാത്രി 10 വരെയും റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.

