Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ർ​ഫ്യൂ ലം​ഘ​നം: 16...

ക​ർ​ഫ്യൂ ലം​ഘ​നം: 16 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ക​ർ​ഫ്യൂ ലം​ഘ​നം: 16 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 16 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. 12 കു​വൈ​ത്തി​ക​ളും നാ​ലു​​​​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ചു​പേ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​രാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​രും അ​റ​സ്​​റ്റി​ലാ​യി​ല്ല.

ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ. രാ​ത്രി എ​ട്ടു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​കാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇന്നുമുതൽ കർഫ്യൂ സമയത്തിൽ മാറ്റം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യാഴാഴ്​ച മുതൽ കർഫ്യൂ സമയത്തിൽ മാറ്റം. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ പുതുക്കിയ സമയം. റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത്​ ഉപയോഗിക്കാൻ പാടില്ല. സ്വന്തം റെസിഡൻഷ്യൽ ഏരിയക്ക്​ പുറത്തുപോകാനും പാടില്ല. സഹകരണ സംഘങ്ങളിൽ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക്​ ഷോപ്പിങ്​ അപ്പോയൻറ്​മെൻറ്​ നൽകും. ഇതുവരെയുള്ള പ്രഖ്യാപന പ്രകാരം ഏപ്രിൽ 22 വരെയാണ്​ കർഫ്യൂ പ്രാബല്യത്തിലുണ്ടാകുക. കർഫ്യൂ നിലനിൽക്കുമെങ്കിലും റമദാനിൽ ​റസ്​റ്റാറൻറുകൾക്ക്​ രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെ ഡെലിവറി സർവീസിന്​ പ്രത്യേക അനുമതി നൽകും. കോവിഡ്​ വ്യാപനതോത്​ വിലയിരുത്തി പിന്നീട്​ തുടരണമോ എന്ന്​ മന്ത്രിസഭ തീരുമാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedkuwait Curfew
Next Story