കർഫ്യൂ ലംഘനം: 16 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ തിങ്കളാഴ്ച 16 പേർ കൂടി അറസ്റ്റിലായി. അഞ്ച് കുവൈത്തികളും 11 വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ഏഴുപേർ, ഹവല്ലി ഗവർണറേറ്റിൽ മൂന്നുപേർ, ഫർവാനിയ ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് പിടിയിലായത്. അഹ്മദി, ജഹ്റ, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. രാത്രി പത്തുവരെ റസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്. വ്യാഴാഴ്ച മുതൽ കർഫ്യൂ ഉണ്ടാകില്ലെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

