കർഫ്യൂ ലംഘനം: 13 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കുവൈത്തിൽ 13 പേർ പിടിയിലായി. അഞ്ച് കുവൈത്തികളും എട്ട് വിദേശികളുമാണ് അറസ്റ്റിലായത്. കാപിറ്റൽ ഗവർണറേറ്റിൽ അഞ്ചുപേർ, ഹവല്ലി ഗവർണറേറ്റിൽ ഒരാൾ, ഫർവാനിയ ഗവർണറേറ്റിൽ നാലുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ എന്നിങ്ങനെയാണ് പിടിയിലായത്.
മുബാറക് അൽ കബീർ, അഹ്മദി ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴു മുതൽ പുലർച്ച അഞ്ചു വരെയാണ് നിലവിൽ കർഫ്യൂ. രാത്രി 10 വരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.

