കർഫ്യൂ ലംഘനം: 10 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 10 പേർകൂടി അറസ്റ്റിലായി. ആറു കുവൈത്തികളും നാലു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ നാലുപേർ, ഹവല്ലി ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്റ ഗവർണറേറ്റിൽ രണ്ടുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് പിടിയിലായത്.
ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചു വരെയാണ് നിലവിൽ കർഫ്യൂ. രാത്രി 10 വരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.

