Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകർഫ്യൂ: നിർണായക...

കർഫ്യൂ: നിർണായക തീരുമാനം തിങ്കളാഴ്​ചത്തെ മന്ത്രിസഭയിൽ

text_fields
bookmark_border
കർഫ്യൂ: നിർണായക തീരുമാനം തിങ്കളാഴ്​ചത്തെ മന്ത്രിസഭയിൽ
cancel

കർഫ്യൂ സമയം കുറക്കുമെന്നും വ്യാപാര നിയന്ത്രണം ലഘൂകരിക്കുമെന്നും സൂചന

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ ​നിലനിൽക്കുന്ന ഭാഗിക കർഫ്യൂ സംബന്ധിച്ച്​ നിർണായക തീരുമാനം തിങ്കളാഴ്​ചത്തെ മന്ത്രിസഭയിൽ ഉണ്ടായേക്കും. ഹെൽത്ത്​​ അതോറിറ്റി ഇതുസംബന്ധിച്ച റിപ്പോർട്ട്​ ഞായറാഴ്​ച സമർപ്പിക്കും.

രാജ്യത്തെ കോവിഡ്​ വ്യാപന തോത്​ സംബന്ധിച്ച റി​പ്പോർട്ട്​ അവലോകനം നടത്തി മന്ത്രിസഭ തീരുമാന​മെടുക്കും. റസ്​റ്റാറൻറ്​, കമേഴ്​സ്യൽ കോംപ്ലക്​സ്​ എന്നിവക്ക്​ നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകുമെന്നാണ്​ സൂചനകൾ. പെരുന്നാൾ നമസ്​കാരവും ഇൗദ്​ഗാഹുമായും ബന്ധപ്പെട്ട്​ മന്ത്രിസഭ തീരുമാനമെടുക്കും.അറവുകേന്ദ്രങ്ങളിൽ ആളുകൂടുന്നത്​ തടയാനും ചില നിയന്ത്രണങ്ങൾ ഉണ്ടാകും.

തീരുമാനങ്ങൾ പൂർണമായും മന്ത്രിസഭയുടെ തീരുമാനത്തിന്​ വിധേയമാണ്​ എങ്കിലും നിലവിലെ ​കർഫ്യൂ ഇതുപോലെ തുടരില്ലെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നുമാണ്​ ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കർഫ്യൂ സമയം കുറക്കുകയും മറ്റു നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്ന ഫോർമുലയാണ്​ അംഗീകരിക്കാൻ സാധ്യത.

രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ്​ നിലവിൽ കർഫ്യൂ.രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്​. കോവിഡ്​ വ്യാപനം തടയാൻ ഭാഗിക കർഫ്യൂകൊണ്ട്​ കഴിഞ്ഞിട്ടുണ്ടെന്നാണ്​ വിലയിരുത്തൽ. 1500ന്​ മുകളിൽ പോയിരുന്ന കേസുകൾ പിന്നീട്​ കുറയുകയാണുണ്ടായത്. വെള്ളിയാഴ്​ച 1209 പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്. 1387 പേർ രോഗമുക്​തരാകുകയും ചെയ്​തു.

ഏഴ്​ മരണം റിപ്പോർട്ട്​ ചെയ്​തു. ആകെ 1628 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 14,436 പേർ ചികിത്സയിൽ കഴിയുന്നു.ഇതിൽ 206 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 250ന്​ മുകളിൽ എത്തിയതിന്​ ശേഷമാണ്​ കുറഞ്ഞുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait Curfew
News Summary - Curfew: A crucial decision will be taken in the cabinet on Monday
Next Story