കുവൈത്തിൽ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിന് തുടക്കം
text_fieldsകുവൈത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളന പ്രതിനിധികൾ
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയും യുനെസ്കോയും സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈത്തിന്റെ സാംസ്കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിന് തുടക്കം. കുവൈത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ, സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും എന്നിവ സമ്മേളനം ചർച്ച ചെയ്യും.
അന്തർദേശീയ, പ്രാദേശിക സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ വെളിച്ചം വീശുന്നതിനാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് സോഷ്യൽ സയൻസസിലെ സ്റ്റുഡന്റ് അഫയേഴ്സ് അസിസ്റ്റന്റ് ഡീൻ ഡോ. മുഹമ്മദ് അൽ സാഹലി പറഞ്ഞു. പുസ്തകങ്ങൾ, ശബ്ദ രേഖകൾ, ചിത്രങ്ങൾ, വിവിധ ഉപകരണങ്ങൾ, പൈതൃക സംരക്ഷണ സ്ഥാപനങ്ങൾ എന്നിവയിലൂടെ സാംസ്കാരിക തനിമ നിലനിർത്താൻ കുവൈത്ത് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തുമായി സാംസ്കാരിക പൈതൃക മേഖലയിൽ കൂടുതൽ ഇടപഴകാൻ ലക്ഷ്യമിടുന്നതായി ജി.സി.സിയിലെയും യമനിലെയും യുനെസ്കോ ഓഫിസ് ഡയറക്ടറെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത അനീസ ഹർഫൂഷ് അറിയിച്ചു. സാംസ്കാരിക പൈതൃകത്തെക്കുറിച്ചു പഠിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റിയുമായി സഹകരിക്കുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

