Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​റൈ​ൻ...

ഖു​റൈ​ൻ സാം​സ്കാ​രി​കോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും

text_fields
bookmark_border
ഖു​റൈ​ൻ സാം​സ്കാ​രി​കോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും
cancel
camera_alt

ഖു​റൈ​ൻ സാം​സ്കാ​ര​ി​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്‌​സ് ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന 30ാമ​ത് സാം​സ്കാ​രി​കോ​ത്സ​വം ബു​ധ​നാ​ഴ്ച സമാപിക്കും.. ‘നേ​തൃ​ത്വ​ത്തി​ന്റെ​യും ന​ൽ​ക​ലി​ന്റെ​യും 30 വ​ർ​ഷം’ പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ മേ​ള​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ക​ല, സം​ഗീ​തം, സാ​ഹി​ത്യം, വൈ​ജ്ഞാ​നി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്. സി​മ്പോ​സി​യം, സെ​മി​നാ​റു​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​ച്ചേ​രി​ക​ൾ, ആ​ർ​ട്ട് എ​ക്‌​സി​ബി​ഷ​നു​ക​ൾ, സം​വേ​ദ​നാ​ത്മ​ക ഷോ​ക​ൾ, സി​നി​മ, പൈ​തൃ​ക മേ​ള, പു​സ്ത​ക മേ​ള​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം മി​ക​ച്ച ജ​ന പ​ങ്കാ​ളി​ത്ത​മു​ണ്ട്.

മി​ശ്രി​ഫി​ലെ മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ട്, യ​ർ​മൂ​ക് ക​ർ​ച്ച​റ​ൽ സെ​ന്റ​ർ, ശൈ​ഖ് ജാ​ബി​ർ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ, കു​വൈ​ത്ത് നാ​ഷ​ന​ൽ മ്യൂ​സി​യം, ബാ​ബ്തൈ​ൻ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി, കു​വൈ​ത്ത് നാ​ഷ​ന​ൽ ലൈ​ബ്ര​റി തു​ട​ങ്ങി വി​വി​ധ ​വേ​ദി​ക​ളി​ലാ​ണ് ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ.

കു​വൈ​ത്തി​ന്റെ ഭൂ​ത​കാ​ല​വും ​പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ ആ​ർ​ട്‌​സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്‌​സി​ന്റെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, സാം​സ്കാ​രി​ക രം​ഗ​​ത്തെ ഭാ​വി വെ​ല്ലു​വിളി​ക​ൾ പ്ര​മേ​യ​ത്തി​ൽ സിമ്പോ​സി​യം തു​ട​ങ്ങി​യ​വ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsQurain Festival
News Summary - cultural festival
Next Story