സി.എസ്.ഐ സ്ഥാപക ദിനം ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളം, തമിഴ്, തെലുഗു സി.എസ്.ഐ സഭകൾ സ്ഥാപക ദിനം ആചരിച്ചു.സെന്റ് പോൾസ് അഹമ്മദി ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.എസ്.ഐ സഭകളുടെ ഐക്യവേദിയായ കുവൈത്ത് യുനൈറ്റഡ് സി.എസ്.ഐ ഫെലോഷിപ് പ്രസിഡന്റ് റവ.സി.എം. ഈപ്പൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ഐക്യ ആരാധനക്ക് റവ.സി.എം. ഈപ്പൻ, റവ.എ. ജപദാസ്, റവ.ബിനോയ് ജോസഫ്, റവ. ഏണസ്റ്റ് എന്നിവർ നേതൃത്വം നൽകി. സെന്റ് പോൾസ് അഹമ്മദി ബിഷപ്പ് റവ. മൈക്കിൾ മെബോന ആശംസകൾ നേർന്നു. മാമ്മൻ ഫിലിപ്പോസ്, ബാബു മാത്യു, പ്രതാപ് രാജശേഖർ, ആസിർ രാജ് എന്നിവർ ആരാധനക്കും സമ്മേളനത്തിനും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.