കിരീടാവകാശി കെ.എൻ.ജി സന്ദർശിച്ചു; ആത്മവിശ്വാസം ഉയർത്തി നേതൃത്വം
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ കുവൈത്ത് നാഷനൽ ഗാർഡ്
സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചു ഉന്നത നേതൃത്വം. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും ശനിയാഴ്ച കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) സന്ദർശിച്ചു.
കെ.എൻ.ജി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് സാലിം അൽ ബർജാസ് മറ്റ് കമാൻഡർമാരും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കൈമാറിയ കിരീടാവകാശി, പ്രാദേശിക സംഭവവികാസങ്ങൾ നേരിടുന്നതിൽ കെ.എൻ.ജി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളും കെ.എൻ.ജി സ്വീകരിച്ച നിർണായക സുരക്ഷാ നടപടികളും ഉദ്യോഗസഥർ വിശദീകരിച്ചു.
ദേശീയ കടമകൾ നിർവഹിക്കുന്നതിൽ കെ.എൻ.ജി ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും, രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും സ്ഥിരതയും സ്രോതസ്സുകളും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങയെും ജാഗ്രതയെയും കിരീടാവകാശി പ്രശംസിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ കുവൈത്തിന് ശാശ്വത സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ആശംസിച്ച കിരീടാവകാശി, രാജ്യത്തെ പ്രതിരോധിക്കുന്നതിനിടെ സ്വയം ത്യാഗം ചെയ്ത രക്തസാക്ഷികളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ്, കിരീടാവകാശിയുടെ ദീവാൻ മേധാവി ശൈഖ് താമർ ജാബിർ അൽ അഹ്മദ് അസ്സബാഹ്, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

