കിരീടാവകാശി ബ്രിട്ടനിൽ
text_fieldsലണ്ടൻ വിമാനത്താവളത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബിർ അസ്സബാഹിനെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിനിധികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി, കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബിർ അസ്സബാഹ് ബ്രിട്ടനിലെത്തി. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ നിര്യാണത്തിൽ അദ്ദേഹം നേരിട്ട് അനുശോചനം അറിയിക്കും. രാജ്ഞിയുടെ നിര്യാണത്തിൽ അമീറും കിരീടാവകാശിയും നേരത്തേ ബ്രിട്ടന് അനുശോചനസന്ദേശം അയച്ചിരുന്നു.
കുവൈത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘവും കിരീടാവകാശിക്ക് കൂടെയുണ്ട്. വിമാനത്താവളത്തിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിനിധികൾ കുവൈത്ത് കിരീടാവകാശിയെയും പ്രതിനിധികളെയും സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ അബെയിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാരം.
ഇതിൽ കുവൈത്തിൽനിന്നുള്ള സംഘം പങ്കെടുക്കുമെന്നാണ് സൂചന. വിവിധ ലോക നേതാക്കൾ ഉൾപ്പെടെ 2000ത്തിലേറെ വിശിഷ്ടാതിഥികൾ ചടങ്ങിൽ സംബന്ധിക്കും. 57 വർഷത്തിനു ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്കാരച്ചടങ്ങിനാണ് ബ്രിട്ടൻ സാക്ഷിയാകാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

