സമാധാന ശ്രമങ്ങൾക്ക് പിന്തുണ;പാകിസ്താൻ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ചു കിരീടാവകാശി
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചു കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്.പ്രാദേശിക സുരക്ഷയുടെയും സമാധാനം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളെയും പിന്തുണക്കുന്നതിൽ പാകിസ്താൻ വഹിക്കുന്ന പങ്കിനെ കിരീടാവകാശി പ്രശംസിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെ കുവൈത്ത് സ്വാഗതം ചെയ്യുകയും പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നതായി കിരീടാവകാശി വ്യക്തമാക്കി. പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും കൈമാറി.
കുവൈത്തിനെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹീനമായ ആക്രമണങ്ങളെ പാകിസ്താൻ പ്രധാനമന്ത്രി അപലപിച്ചു. കുവൈത്തിന് പാകിസ്താന്റെ പൂർണ ഐക്യദാർഢ്യവും ആവർത്തിച്ചു.മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കുറക്കുന്നതിനും മേഖലയിലെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ പ്രാധാന്യവും ഇരുവരും സൂചിപ്പിച്ചു.
സംഘർഷം അവവസാനിപ്പിക്കുന്നതിനായി ഈജിപ്ത്, തുർക്കിയ, പാകിസ്തൻ എന്നീ രാജ്യങ്ങൾ യു.എസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചാ പാത ആരംഭിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.മേഖലയെ വ്യാപകമായ കുഴപ്പങ്ങളിലേക്കും അക്രമത്തിലേക്കും ഭീകരതയിലേക്കും തള്ളിവിടുന്ന സൈനിക സംഘർഷത്തിന് ബദലായി നയതന്ത്രവും സംഭാഷണം ശക്തിപ്പെടുത്താനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

