സൗദി ഉച്ചകോടിയിൽ കുവൈത്ത് കിരീടാവകാശി പങ്കെടുത്തു; ജി.സി.സി ഐക്യം പ്രകടമാക്കി ഉച്ചകോടി
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ ജി.സി.സി ഐക്യം പ്രകടമാക്കി സൗദിയിൽ അസാധാരണ ഉച്ചകോടി. ജിദ്ദയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന ഉച്ചകോടിയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുത്തു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ചർച്ച ചെയ്ത ഉച്ചകോടിയിൽ വിവിധ ഗൾഫ് രാഷ്ട്രത്തലവന്മാരും ഉന്നതതല പ്രതിനിധി സംഘങ്ങളുംതങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.
മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, മറ്റു സമകാലിക വെല്ലുവിളികൾ എന്നിവയും വിലയിരുത്തി. ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഐക്യം ദൃഢമാക്കുന്നതിനും ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഉച്ചകോടി ശ്രദ്ധചെലുത്തി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിനൊപ്പം വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, കിരീടാവകാശിയുടെ ദിവാൻ തലവൻ ശൈഖ് താമിർ ജാബിർ അൽ അഹമ്മദ് അസ്സബാഹ് എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം കുവൈത്തിനെ പ്രതിനിധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

