സൈബർ കുറ്റകൃത്യങ്ങളെ തടയൽ; ക്രിമിനൽ രേഖകളും ഫിംഗർ പ്രിന്റ് ഡേറ്റാബേസും നിർണായകം
text_fieldsകുവൈത്ത് സിറ്റി: സൈബർ കുറ്റകൃത്യങ്ങളെ തടയാൻ ക്രിമിനൽ രേഖകളും ബയോമെട്രിക് ഫിംഗർ പ്രിന്റ് ഡേറ്റാബേസുകളും നിർണായകമാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ ഹസ്സൻ. തുനീഷ്യയിൽ നടന്ന അറബ് രാജ്യങ്ങളുടെ ക്രിമിനൽ അന്വേഷണം, ഫോറൻസിക് വിഭാഗങ്ങളുടെ 20ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഡിജിറ്റൽ ഭീഷണികളെ നേരിടാൻ പ്രാദേശികമായി കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ തയാറാക്കേണ്ടതുണ്ടെന്നും അൽ ഹസ്സൻ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവാണെന്നും അദ്ദേഹം പറഞ്ഞു.അറബ് രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കണമെന്നും, ഏകീകൃത ഫിംഗർ പ്രിന്റ് ഡാറ്റാബേസ് സംവിധാനങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

