Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാജ്യത്ത്...

രാജ്യത്ത് കുറ്റകൃത്യങ്ങള്‍  കുറയുന്നതായി കണക്കുകള്‍

text_fields
bookmark_border
രാജ്യത്ത് കുറ്റകൃത്യങ്ങള്‍  കുറയുന്നതായി കണക്കുകള്‍
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. ഒരു വര്‍ഷത്തിനിടെ 25 ശതമാനത്തിന്‍െറ കുറവുണ്ടായതായാണ് മന്ത്രാലയം വ്യക്തമാക്കിയത്. കൊടും കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 27.6 ശതമാനത്തിന്‍െറ കുറവുണ്ടായപ്പോള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 20.7 ശതമാനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സൈബര്‍ കുറ്റങ്ങളില്‍  ഇരട്ടിയിലേറെ വര്‍ധനയുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 
ലഹരിമരുന്ന് ഉപയോഗിച്ചുള്ള മരണനിരക്കില്‍ 47.6 ശതമാനം കുറവുകാണിച്ചു. കൊലപാതക കേസുകളില്‍ 18.4ശതമാനമാണ് കുറവ്. ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി നടത്തിയ പരിശോധനകളാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.  2015ല്‍ 1461 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 3942 എണ്ണമായി വര്‍ധിച്ചു. 
രാജ്യത്ത് ഇലക്ട്രോണിക് മീഡിയയും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതായ വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ 2016 ജനുവരി 12നാണ്  സൈബര്‍ നിയമം നിലവില്‍ വന്നത്. 
നിയമം പ്രാബല്യത്തില്‍ വന്ന് ആദ്യ രണ്ടുമാസം കൊണ്ട് തന്നെ 380 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ പിന്നീട് നിരക്ക് കുറഞ്ഞുവന്നു. ഫേസ്ബുക്, വാട്ട്സ്ആപ്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, അശ്ളീല വാര്‍ത്തകളും പടങ്ങളും പോസ്റ്റ് ചെയ്യല്‍, ജനങ്ങള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന സന്ദേശങ്ങള്‍ കൈമാറല്‍, ഇത്തരം മാധ്യമങ്ങള്‍ വഴി ഭീകരവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയ സംഭവങ്ങളാണ് ഇവയിലധികവും. 
മറ്റുള്ളവരുടെ വൈബ്സൈറ്റ് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുക തുടങ്ങിയ സംഭവങ്ങളും പിടികൂടുകയുണ്ടായി. ഗതാഗത മന്ത്രാലയത്തിന്‍െറ ശക്തമായ പരിശോധനമൂലം വാഹനാപകടങ്ങള്‍ 15 ശതമാനം കുറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - crime news
Next Story