പരിശോധനക്കിടെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsപിടികൂടിയ ലഹരിവസ്തുക്കളും പ്രതിയും
കുവൈത്ത് സിറ്റി: അബു ഹലീഫയിൽ പൊലീസ് പരിശോധനക്കിടെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ. ഇയാളിൽനിന്ന് ആയുധങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം അബു ഹലീഫ തീരദേശ റോഡിൽ സംശയാസ്പദമായ നിലയിൽ കണ്ട വാഹനം പൊലീസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡ്രൈവർ വാഹനം നിർത്തിയില്ല. പൊലീസ് പട്രോളിങ് കാറിൽ ഇടിക്കുകയും ചെയ്തു.
ഇതോടെ കൂടുതൽ പട്രോളിങ് സംഘങ്ങൾ സ്ഥലത്തെത്തി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതി കൂടുതൽ പട്രോളിങ് വാഹനങ്ങളിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും വാഹനം ഇടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതിയെ പിടികൂടി.
പ്രതിയിൽനിന്ന് ഒരു പിസ്റ്റൾ, കത്തി, മയക്കുമരുന്ന് ഗുളികകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതി പൗരത്വമില്ലാത്ത വ്യക്തിയാണ്. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മയക്കുമരുന്ന് കൈവശം വെക്കൽ, ആയുധ ലംഘനം, നിയമപാലകനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇദ്ദേഹത്തിനെതിരെ ചുമത്തും.
അതിനിടെ, പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരക്ഷാ ഉദ്യോഗസഥനെ ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് സന്ദർശിച്ച് പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

