ഇന്ത്യൻ ഗാർഹികത്തൊഴിലാളിക്ക് സ്പോൺസറുടെ ക്രൂരമർദനം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഗാർഹികത്തൊഴിലാളിക്ക് സ്പോൺസറുടെ ക്രൂര മർദനമേറ്റതായി പരാതി. അഹ്മദി ഗവർണറേറ്റിലാണ് സംഭവം. ഇവർ അദാൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ടു ദിവസമായി വീട്ടിൽ പൂട്ടിയിട്ട് മർദിച്ച തൊഴിലാളിയെ സ്പോൺസറുടെ സഹോദരിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
തലക്കും കൈക്കും പരിക്കുള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കുവൈത്തിൽത്തന്നെ ജോലിചെയ്യുന്ന ഇവരുടെ മകൻ മെഡിക്കൽ റിപ്പോർട്ട് സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്പോൺസർക്കെതിരെ പൊലീസ് വാറൻറ് പുറപ്പെടുവിച്ച് തുടർ അന്വേഷണം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
