രോഗിയുടെ നഗ്ന വിഡിയോ എടുത്ത ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsകുവൈത്ത് സിറ്റി: ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ നഗ്ന വിഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഡോക്ടർക്ക് ആറുമാസം സസ്പെൻഷൻ. കൊഴുപ്പ് കുറക്കുന്ന ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീയുടെ വിഡിയോ ആണ് ഡോക്ടർ ഫേസ്ബുക്കിലിട്ടത്. ഇൗ വർഷം ആദ്യം നടന്ന സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവിറങ്ങിയത്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും വിവിധ തലങ്ങളിൽനിന്ന് പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതേസമയം, ശരീരത്തിലെ കൊഴുപ്പ് കുറക്കാനുള്ള ഏറ്റവും ആധുനികമായ ചികിത്സാരീതിയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു ഡോക്ടറുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
