Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രി​ക്ക​റ്റ്‌...

ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; കൊ​ച്ചി​ൻ ഹ​രി​ക്കെ​യി​ൻ​സ് ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; കൊ​ച്ചി​ൻ ഹ​രി​ക്കെ​യി​ൻ​സ് ജേ​താ​ക്ക​ൾ
cancel
camera_alt

എം.​സി.​വൈ.​എം - കെ.​എം.​ആ​ർ.​എം ജേ​താ​ക്ക​ളാ​യ കൊ​ച്ചി​ൻ ഹ​രി​ക്കെ​യി​ൻ​സ് ടീം

കു​വൈ​ത്ത് സി​റ്റി: എം.​സി.​വൈ.​എം - കെ.​എം.​ആ​ർ.​എം സം​ഘ​ടി​പ്പി​ച്ച താ​യ്‌​ബ യു​വ ടി 20 ​സീ​സ​ൺ 10 ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു.

16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും കൊ​ച്ചി​ൻ ഹ​രി​ക്കെ​യി​ൻ​സ് വി​ജ​യി​ക​ളാ​യി. ടീം ​റോ​യ​ൽ സ്റ്റാ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി.

അ​ർ​ദി​യ ഗ്രൗ​ണ്ടി​ൽ സ​മാ​പ​ന ച​ട​ങ്ങ് എം.​സി.​വൈ.​എം ഡ​യ​റ​ക്ട​ർ ജോ​ൺ തു​ണ്ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്റി​ന്റെ സ്പോ​ൺ​സ​ർ​മാ​രാ​യ ത​യ്‌​ബ ഹോ​സ്പി​റ്റ​ൽ, ഓ​ൺ കോ​സ്റ്റ്, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും കെ.​എം.​ആ​ർ.​എം - എം.​സി.​വൈ.​എം ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റി​ന്റെ ഭാ​ഗ​മാ​യി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു.

മു​ൻ സീ​സ​ണു​ക​ളി​ലെ ക​ൺ​വീ​ന​ർ​മാ​ർ, കു​വൈ​ത്ത് നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് ടീ​മി​ൽ അം​ഗ​ങ്ങ​ളാ​യ മ​ല​യാ​ളി താ​ര​ങ്ങ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എം.​സി.​വൈ.​എം പ്ര​സി​ഡ​ന്റ് ലി​ബി​ൻ കെ ​ബെ​ന്നി, ഷി​ബു ജേ​ക്ക​ബ്, അ​ജി വ​ർ​ഗീ​സ്, ഷൈ​ജു നി​ല​യ്ക്ക​ൽ, അ​നു വ​ർ​ഗീ​സ്, ഷി​ബു പാ​പ്പ​ച്ച​ൻ, ജെ​യിം​സ് കെ.​എ​സ്, ജി​ൽ​റ്റോ ജ​യിം​സ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Tournament
News Summary - Cricket Tournament; Cochin Hurricanes are the winners
Next Story