'83' എന്ന സിനിമ കാണാൻ ഇന്ത്യൻ ജഴ്സിയണിഞ്ഞ് കായികപ്രേമികൾ
text_fieldsഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായത് പശ്ചാത്തലമാക്കിയുള്ള ‘83’ എന്ന സിനിമ കാണാൻ ഇന്ത്യൻ ജഴ്സിയണിഞ്ഞ് എത്തിയവർ
കുവൈത്ത് സിറ്റി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായത് പശ്ചാത്തലമാക്കി സഞ്ജയ് പുരൻ സിങ് ചൗഹാൻ കഥ എഴുതി കബീർ ഖാൻ സംവിധാനം ചെയ്ത '83' എന്ന സിനിമ കാണാൻ ഒരു കൂട്ടം കായികപ്രേമികൾ എത്തിയത് ഇന്ത്യൻ ജഴ്സിയണിഞ്ഞ്. റൈസിങ് സ്റ്റാർ ഗോൾഡ് ക്രിക്കറ്റ് ക്ലബ് കളിക്കാരും കെ.കെ.പി.എൽ ടീമായ ആർ.എസ്.ജി കടത്തനാട് ടീമംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സംഘമാണ് 360 മാളിനെയും തിയറ്ററിനെയും ആവേശത്തിലാക്കിയത്. ലോകകപ്പ് ഫൈനൽ നേരിട്ട് കണ്ടതിന് സമാനമായി അവർ ആർപ്പുവിളിച്ചു. മാളിലെത്തിയവർ ടീമിനൊപ്പം സെൽഫി പകർത്തി ആവേശത്തോടൊപ്പം ചേർന്നു.
തിയറ്ററിലെ 'കപിലിെൻറ ചെകുത്താന്മാരുടെ' പ്രകടനം ആർപ്പുവിളികളോടെയാണ് കണ്ടുതീർത്തത്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ മുഖത്ത് ഇന്ത്യ ജയിച്ചതിെൻറ ആവേശം അലതല്ലി. ശരിക്കും കളി കണ്ടിറങ്ങുന്ന ആവേശത്തിൽ ൈകയടിച്ചും ആർപ്പുവിളിച്ചും അവർ ആഘോഷമാക്കി മാറ്റി. ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് മറക്കാൻ പറ്റാത്ത ഒരു ചരിത്ര സിനിമയാണ് കണ്ടതെന്ന് 360 മാളിൽ എത്തിയ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

