ക്രസൻറ് സെൻറർ കുവൈത്ത് മെംബേഴ്സ് മീറ്റ്
text_fieldsക്രസൻറ് സെൻറർ ഉപഹാരം അബ്ദുല്ല അടിയോട്ടിലിന് പ്രസിഡൻറ് മുസ്തഫ കാരി കൈമാറുന്നു
കുവൈത്ത് സിറ്റി: ക്രസൻറ് സെൻറർ കുവൈത്ത് മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നൗഷാദ് പുന്നക്കന്റെ ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡൻറ് മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം ശരീഫ് ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.എം. ഫൈസൽ സേവിങ് സ്കീം അവലോകനം നടത്തി. ഡയറക്ടർ ബോർഡ് അംഗം കോയ വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് സ്കീം കൺവീനർ അബ്ദുല്ല അടിയോട്ടിലിന് യാത്രയയപ്പ് നൽകി കെ.കെ.പി. ഉമ്മർകുട്ടി സംസാരിച്ചു.
പ്രസിഡൻറ് മുസ്തഫ കാരി സംഘടനയുടെ ഉപഹാരവും അദ്ദേഹത്തിന്റെ സി.എസ്.എസ് സേവിങ് തുകയും ഫെയർവെൽ തുകയും കൈമാറി. നിക്ഷേപപദ്ധതിയുടെ നാലാം ഗഡു 250 ദീനാർ ലാഭവിഹിതം വർക്കിങ് പ്രസിഡൻറ് സലീം ഹാജി പാലോത്തിൽ പ്രഖ്യാപിച്ചു. ഫണ്ട് വിതരണോദ്ഘാടനം അബ്ദുൽ ഗഫൂറിന് നൽകി ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് കൺവീനർ അബ്ദുല്ല അടിയോട്ടിൽ നിർവഹിച്ചു. അബ്ദുൽ ഗഫൂർ, കെ.പി. ഹൈദർ, റഷീദ് പയന്തോങ്ങ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീഖ് സ്വാഗതവും പി.പി. ഷാഹിദ് നന്ദിയും പറഞ്ഞു.

