ക്രസന്റ് സെന്റർ കുവൈത്ത് ഇഫ്താർ സംഗമം
text_fieldsക്രസന്റ് സെന്റർ ഇഫ്താർ സംഗമത്തിൽ ഹാരിസ് തയ്യിൽ റമദാൻ സന്ദേശം കൈമാറുന്നു
കുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് ഇഫ്താർ സംഗമം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. രക്ഷാധികാരി നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ക്രസന്റ് മതകാര്യ വിങ് കൺവീനർ ഹാരിസ് തയ്യിൽ റമദാൻ പ്രഭാഷണം നടത്തി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ലുലു ഹൈപ്പർ ദജീജ് ബ്രാഞ്ച് ജനറൽ മാനേജർ മൊയ്തീൻ കുട്ടി, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി, രക്ഷാധികാരി മുസ്തഫ കാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായ നൗഷാദ് കാക്കവയൽ, ഷാജഹാൻ പാലാറ, അഷ്റഫ് മണക്കടവൻ, ഗ്രൂപ്പ് ലീഡേഴ്സ് ആയ റയീസ് മോൻ, മുഹിയിദ്ദീൻ മണക്കടവൻ, റഷീദ് ഉള്ളിയേരി, സജാസ്, ഹമീദ്, സലാം കമ്പിൽ, ഷംസുദ്ദീൻ പുഴക്കര, എം.വി. ലത്തീഫ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
നൗഷാദ് പുന്നക്കലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി വി.എ. ഷഫീഖ് സ്വാഗതവും ട്രഷറർ ഇല്യാസ് ബഹസ്സൻ നന്ദിയും പറഞ്ഞു.

