ക്രസന്റ് സെന്റർ ഇഫ്താർ സൗഹൃദസംഗമം
text_fieldsക്രസന്റ് സെന്റർ ഇഫ്താർ സൗഹൃദ സംഗമത്തിൽ ഹാരിസ് തയ്യിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ക്രസന്റ് സെന്റർ കുവൈത്ത് ഇഫ്താർ സൗഹൃദ സംഗമം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. മതകാര്യ വിങ് കൺവീനർ ഹാരിസ് തയ്യിൽ റമദാൻ സന്ദേശം കൈമാറി.
അന്തരിച്ച ക്രസന്റ് സെന്റർ അംഗം മജീദ് മാവുപ്പാടിക്ക് വേണ്ടിയുള്ള പ്രാർഥനക്ക് യൂസുഫ് ബാഖവി നേതൃത്വം നൽകി. ക്രസന്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ കോയ വളപ്പിൽ, സലീം ഹാജി പാലോത്തിൽ, ഷാഹുൽ ബേപ്പൂർ, ഗഫൂർ അത്തോളി, മൻസൂർ കുന്നത്തേരി എന്നിവർ സംസാരിച്ചു.
ഫാലിഹ് ഇബ്നു യൂസുഫ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി വി.എ. ഷഫീഖ് സ്വാഗതവും സെക്രട്ടറി അഷ്റഫ് മണക്കടവൻ നന്ദിയും പറഞ്ഞു. നൗഷാദ് കക്കറയിൽ, ഇല്യാസ് പാഴൂർ, എ.എം. ഫൈസൽ, ഷാജഹാൻ പാലാറ, റയീസ് മോൻ എന്നിവർ നേതൃത്വം നൽകി.

