വിരമിച്ചവരുടെ കരകൗശല പ്രദർശനം സൂഖ് മുബാറകിയയിൽ
text_fieldsസൂഖ് മുബാറകിയയിൽ ആരംഭിച്ച സർക്കാർ സർവിസിൽനിന്ന് വിരമിച്ചവരുടെ കരകൗശല പ്രദർശനം
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ സർവിസിൽനിന്ന് വിരമിച്ചവരുടെ കരകൗശല പ്രദർശനം സൂഖ് മുബാറകിയയിലെ ന്യൂ സ്ട്രീറ്റിൽ ആരംഭിച്ചു.
വ്യാഴാഴ്ച സമാപിക്കും. പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ സെക്യൂരിറ്റിയാണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. ഉദ്ഘാടന പരിപാടിയിൽ കാപിറ്റൽ ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ അലി, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ സെക്യൂരിറ്റി മേധാവി അഹ്മദ് അൽ തുനായാൻ, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ മുതൈരി, കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി മനാൽ അൽ അസ്ഫൂർ തുടങ്ങിയവർ സംബന്ധിച്ചു.
രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ കരകൗശല വസ്തുക്കൾ നിർമിക്കുകയാണെങ്കിൽ സൂഖ് മുബാറകിയയിൽ വിപണന സൗകര്യമൊരുക്കാമെന്ന് കാപിറ്റൽ ഗവർണർ വാഗ്ദാനം നൽകി.
വിരമിച്ചവർ കഴിവുകൾ പ്രകടിപ്പിക്കുക മാത്രമല്ല രാഷ്ട്രത്തിന് നൽകുന്ന സേവനം കൂടിയാണ് ഇത്തരം പരിശ്രമങ്ങളെന്ന് പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ സെക്യൂരിറ്റി മേധാവി അഹ്മദ് അൽ തുനായാൻ പറഞ്ഞു. ആകെ 60 പവിലിയനുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

