കോവിഡ്19 പ്രതിരോധ ഫണ്ടിലേക്ക് സഹായമൊഴുകുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധ ഫണ്ടിലേക്ക് വ്യവസായികളിൽനിന്നും കമ്പനികളിൽനിന്നും സഹായം ഒഴുകുന്നു. മുഹമ്മദ് അബ്ദുറഹ്മാന് അല്‍ ബഹര്‍ കമ്പനി 20 ലക്ഷം ദീനാർ, അബ്ദുല്ല ഹമദ് സകര്‍ ആൻഡ് ബ്രദേഴ്‌സ് കമ്പനി പത്ത് ലക്ഷം ദീനാർ, ചേംബർ ഓഫ് കോമേഴ്‌സ് 20 ലക്ഷം ദീനാർ, അബ്ദുല്‍ അസീസ് സഊദ് അല്‍ ബാബ്തൈന്‍ 5 ലക്ഷം ദീനാർ, അബ്ദുല്ല അല്‍ കൻദരി 10 ലക്ഷം ദീനാർ നാസിര്‍ വ ബദര്‍ മുഹമ്മദ് അല്‍ അരീഷ് 150,000 ഡോളർ, അബ്ദുല്ല ഹമദ് സകര്‍ ആൻഡ് ബ്രദേഴ്‌സ് കമ്പനി പത്ത് ലക്ഷം ദീനാർ, ഫവാസ് ഖാലിദ് യൂസുഫ് അല്‍ മര്‍സൂഖ് ഒരുകോടി ഡോളർ എന്നിങ്ങനെ സംഭാവന നൽകി.
കുവൈത്ത് ബാങ്ക് ഒരു കോടി ദീനാറിെൻറ സഹായ ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. പണത്തിന് പുറമെ സാധന സാമഗ്രികളും സംഭാവനയായി ഒഴുകുന്നുണ്ട്. ചില കമ്പനികള്‍ സാമഗ്രികള്‍ എത്തിക്കുന്നതിെൻറ ചെലവുകളും ഏറ്റെടുത്തിട്ടുണ്ട്.
അലി മുഹമ്മദ് ഷനിയാന്‍ അല്‍ഗാനിം 500,000 പരിശോധന ഉപകരണങ്ങള്‍ നല്‍കി. അബ്ദുല്ല അല്‍ ഷാഹീന്‍ മുന്ന് ലോഡ് അണുനാശിനി സാമഗ്രികൾ, ബയോ െഎസൊലേറ്റര്‍ ഉപകരണങ്ങള്‍, വൈറസ് വ്യാപനം തടയാനായി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ എന്നിവയാണ് നല്‍കിയത്.
ഈജിപ്തില്‍നിന്ന് കുവൈത്തിലെത്തിയ സ്വദേശി വിദ്യാർഥികള്‍ക്കും നിലവില്‍ ഈജിപ്തിലുള്ള സ്വദേശി വിദ്യാർഥികള്‍ക്കും താമസിക്കാന്‍ ഹോളിഡേ ഹോട്ടലിലെ മുഴുവന്‍ ചെലവകളും ജവാദ് ബൂഹംസീന്‍ ഏറ്റെടുത്തു. വിദേശത്തുള്ള സ്വദേശികളെ രാജ്യത്തെത്തിക്കാനും ഭക്ഷണപദാർഥങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ എത്തിക്കാൻ ജസീറ എയര്‍വേയ്സ് സന്നദ്ധമായിട്ടുണ്ട്.
മുഴുവന്‍ ലോജിസ്റ്റിക് കാര്യങ്ങളും അജിലിറ്റി ഏറ്റെടുത്തു. ത്വയ്യിബ ആശുപത്രി, അലോര്‍ഫ് ആശുപത്രി എന്നിവ ചികിത്സ ഉപകരണങ്ങളും മരുന്നുകളും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
