Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ എട്ടുപേർക്ക്​ രോഗമുക്തി; 168 പേർ ചികിത്സയിൽ തീവ്രപരിചരണ വിഭാഗത്തിൽ 11 പേരായി

text_fields
bookmark_border
കുവൈത്തിൽ എട്ടുപേർക്ക്​ രോഗമുക്തി; 168 പേർ ചികിത്സയിൽ തീവ്രപരിചരണ  വിഭാഗത്തിൽ 11 പേരായി
cancel
camera_alt?????????????? ???. ????? ?????????

കുവൈത്ത്​ സിറ്റി: കുവൈത്തിൽ എട്ടുപേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ അറിയിച്ചു. 128 കുവൈത്തികൾ, 14 ഇൗജിപ്​ത്​ പൗരന്മാർ, ഏഴ്​ ഇന്ത്യക്കാർ, ഏഴ്​ ഫിലിപ്പീൻസുകാർ, നാല്​ സോമാലിയക്കാർ, മൂന്ന്​ ലബനാൻ പൗരന്മാർ, രണ്ട്​ സ്​​െപയിൻ​ പൗരന്മാർ, അമേരിക്ക, സുഡാൻ, ഇറാഖ്​ എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തർ എന്നിങ്ങനെയാണ്​ ചികിത്സയിലുള്ളത്​.

വെള്ളിയാഴ്​ച വൈറസ്​ സ്ഥിരീകരിച്ച 17 പേരിൽ നാലുപേർ അമേരിക്ക, സൗദി, ഇൗജിപ്​ത്​, ഫ്രാൻസ്​ എന്നിവിടങ്ങളിൽനിന്ന്​ വന്നവരാണ്​. ഒരു ഇൗജിപ്​തുകാരൻ ജോർഡനിൽനിന്ന്​ വന്നതാണ്​. ഏഴ്​ സ്വദേശികൾ, സുഡാൻ, ഇറാഖ്​ പൗരന്മാർക്കു നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്​ വൈറസ്​ ബാധിച്ചത്​.

രണ്ട്​ ഇന്ത്യക്കാർ, ബംഗ്ലാദേശ്​ പൗരൻ എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധയുണ്ടായതെന്ന്​ കണ്ടെത്തിയിട്ടില്ല. വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ച സ്വദേശിക്കും ഏതുവഴിയാണ്​ വന്നതെന്ന്​ കണ്ടെത്താനായിട്ടില്ല. ആരോഗ്യ മന്ത്രാലയം അന്വേഷിച്ചുവരുന്നു. അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുള്ളവർ വർധിച്ചു​. വ്യാഴാഴ്​ച ഏഴുപേരുണ്ടായിരുന്നത്​ നാല്​ കൂടി വർധിച്ച്​ 11 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - covid19-kuwait-gulf news
Next Story