851 കോവിഡ് കേസുകൾ; 1,048 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 24 മണിക്കൂറിനിടെ 851 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,048 പേർ രോഗമുക്തി നേടി. ആറ് പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2,351 ആയി. ഇതുവരെ രാജ്യത്ത് 4,00,979 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,88,880 പേർ രോഗമുക്തി നേടി. ബാക്കി 9,748 പേരാണ് ചികിത്സയിലുള്ളത്. 267 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
12,515 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 6.80 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഒരു മാസം കൊണ്ട് ചികിത്സയിലുള്ളവരുടെ എണ്ണം പകുതിയോളം കുറഞ്ഞു. പുതിയ കേസുകൾ കുറഞ്ഞതും രോഗമുക്തി അന്നത്തെ നിലയിൽ തുടർന്നതുമാണ് ഇതിന് കാരണം. മരണ നിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

