1654 പേർക്ക് കോവിഡ്; 1788 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 1654 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,63,672 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1788 പേർ രോഗമുക്തി നേടി.ഇതുവരെ 3,43,265 പേർ രോഗമുക്തരായി. 12 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2017 ആയി.
12,750 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 12.97 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 18,390 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 301 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുതന്നെ നിൽക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.തൊഴിൽ, ജീവിതം എന്നിവക്ക് ഉണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് കേസുകൾ ഉയർന്ന് നിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

