കോവിഡ്: 1391 പുതിയ കേസുകൾ; 1279 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1391 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1297 പേർ രോഗമുക്തി നേടി. 13.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 3,21,648 പേർക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചത്. 3,04,916 പേർ രോഗമുക്തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1806 ആയി.
ബാക്കി 14,926 പേരാണ് ചികിത്സയിലുള്ളത്. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 10,396 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. ഇതുവരെ കുവൈത്തിൽ 27,04,930 പേർക്ക് പരിശോധന നടത്തി. കർഫ്യൂ പിൻവലിച്ചതിനുശേഷം ഏതാനും ദിവസമായി കേസുകൾകൂടി വരുന്നുണ്ട്.
തീവ്രപരിചരണ വിഭാഗത്തിലും ചെറിയ വർധനയുണ്ട്. ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

