Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ വാക്​സിനെടുക്കാൻ ആരെയും നിർബന്ധിക്കില്ല

text_fields
bookmark_border
കോവിഡ്​ വാക്​സിനെടുക്കാൻ ആരെയും നിർബന്ധിക്കില്ല
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ വാക്​സിൻ എടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്ന്​ റിപ്പോർട്ട്​. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം, കോവിഡ്​ വാക്​സിൻ നൽകുന്നതിന്​ നിശ്ചയിച്ച മുൻഗണനാക്രമത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തിയിട്ടുണ്ട്​. പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ തുടങ്ങിയവരെയാണ്​ മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​.

പരീക്ഷണ ഘട്ടത്തിലുള്ള വാക്​സിനുകളുടെ ഫലപ്രാപ്​തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയാത്തതിനാലും പാർശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടുകൾ പുറത്തുവരാത്തതിനാലുമാണ്​ ആദ്യ ഘട്ടത്തിൽ വാക്​സിൻ എടുക്കാൻ നിർബന്ധിക്കാതിരിക്കുന്നത്​.സാധ്യമാവുന്ന ഏറ്റവും ആദ്യത്തിൽ വാക്​സിൻ എത്തിക്കാനാണ്​ കുവൈത്ത്​ ശ്രമിക്കുന്നത്​. ലോകാരോഗ്യ സംഘടനയുമായും വാക്​സിൻ പരീക്ഷണം നടത്തുന്ന വിവിധ കമ്പനികളുമായും കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നു.

ജനുവരിയോടെ എത്തിക്കാൻ കഴിയുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ. ഫൈസർ, മൊഡേണ, ഒാക്​​സ്​ഫോർഡ്​ തുടങ്ങിയ വാക്​സിനുകളാണ്​ ചർച്ചയിൽ മുന്നിലുള്ളത്​. വാക്​സിൻ എത്തിയാൽ വിതരണത്തിന്​ കുവൈത്ത്​ അധികൃതർ തയാറെടുപ്പ്​ ആരംഭിച്ചിട്ടുണ്ട്​. വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യാ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിൽനിന്ന്​ ശേഖരിക്കുന്നു.

താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്. ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്സിൻ ഇറക്കുമതി, സംഭരണം വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine
Next Story