Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബൂ​സ്​​റ്റ​ർ...

ബൂ​സ്​​റ്റ​ർ ഡോ​സി​ന്​​ തി​ര​ക്കു​ കൂ​ടി; ഒ​രു ദി​വ​സം 37,000 പേ​ർ

text_fields
bookmark_border
ബൂ​സ്​​റ്റ​ർ ഡോ​സി​ന്​​ തി​ര​ക്കു​ കൂ​ടി;  ഒ​രു ദി​വ​സം 37,000 പേ​ർ
cancel
camera_alt

മി​ശ്​​രി​ഫി​ലെ വാ​ക്​​സി​നേ​ഷ​ൻ സെൻറ​ർ

കു​വൈ​ത്ത്​ സി​റ്റി: ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്​ വ​ർ​ധി​ച്ചു. ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം വ​ന്ന​തി​നു​​ശേ​ഷ​മാ​ണ്​ കൂ​ടു​ത​ൽ ആ​ളു​ക​ൾ ബൂ​സ്​​റ്റ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 37,000 പേ​ർ വി​വി​ധ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ന്നാം ഡോ​സ്​ സ്വീ​ക​രി​ച്ചു. ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച കേ​ന്ദ്ര​ത്തി​ലും ജ​ലീ​ബ്​ യൂ​ത്ത്​ സെൻറ​റി​ലും കൂ​ടി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ണ്ണം ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. മി​ശ്​​രി​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെൻറ​ർ, ജാ​ബി​ർ ബ്രി​ഡ്​​ജ്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ക്കാ​തെ നേ​രി​െ​ട്ട​ത്തി​യാ​ലും മൂ​ന്നാം ഡോ​സ്​ സ്വീ​ക​രി​ക്കാം.

51 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ത്ത്​ എ​ത്തി​യാ​ലും മൂ​ന്നാം ഡോ​സ്​ എ​ടു​ക്കാം. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ ആ​റു​മാ​സം ക​ഴി​ഞ്ഞ​വ​രാ​ണ്​ എ​ടു​ക്കേ​ണ്ട​ത്​ എ​ന്ന്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും മൂ​ന്നു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്കും ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​വ​രം. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത്​ ഒ​മ്പ​തു മാ​സം പി​ന്നി​ട്ട​വ​ർ​ക്കാ​ണ്​ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കു​ക. അ​തി​​നി​ടെ, ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​ത്ത സ്വ​ദേ​ശി​ക​ളെ നി​ല​വി​ൽ വി​ദേ​ശ​യാ​ത്ര​ക്ക്​ അ​നു​വ​ദി​ക്കു​ന്നി​ല്ല. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വൈ​റ​സ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്. കു​വൈ​ത്തി​ൽ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച 13 പേ​രാ​ണു​ള്ള​ത്. ഇ​വ​ർ എ​ല്ലാ​വ​രും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന കു​വൈ​ത്തി​ക​ളാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന ഇ​വ​ർ പു​റ​ത്തു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടി​ല്ല. ഒ​മി​ക്രോ​ൺ വ്യാ​പ​ന​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityCovid VaccinationBooster dose37000 people a day
News Summary - Covid Vaccination: 37,000 people a day took the Booster dose
Next Story