രോഗമുക്തരുടെ എണ്ണം കൂടുന്നു; കുവൈത്ത് കോവിഡിനെ കീഴടക്കുന്നുവോ?
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നത് ആശ്വാസ മാവുന്നു. ചൊവ്വാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചവരേക്കാൾ അധികമായി രോഗമുക്തർ. 164 പേർ രോഗമുക്തി നേടിയപ്പേ ാൾ 152 പേർക്ക് മാത്രമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 1176 പേർ രോഗമുക്തി നേടി.
2241 പേരാണ് ചികിത്സയിലുള്ളത്. 67 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ടെങ്കിലും ഇതിൽ 37 പേർക്ക് ഗുരുതരാവസ്ഥയില്ല. വൈറസിെൻറ സാമൂഹിക വ്യാപനത്തിെൻറ രണ്ടാംഘട്ടത്തിൽ തുടരുകയാണ് രാജ്യം. നിയന്ത്രണാതീതമാവുന്നതും അപകടകരവുമായ മൂന്നാം ഘട്ടത്തിലേക്ക് കടക്കാതെ പിടിച്ചുനിർത്താൻ കുവൈത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതോടൊപ്പം രോഗമുക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുമുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 678 പേർ രോഗമുക്തി നേടി. വരും ദിവസങ്ങളിലും ഇതേ നില തുടരുകയാണെങ്കിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സാധ്യതയുണ്ട്. കർശനമായ നിയന്ത്രണങ്ങൾക്കൊപ്പം സ്വയം നിയന്ത്രണത്തിെൻറ മാനസിക നില സമൂഹത്തിൽ സജീവമായത് വൈറസിനെ വരുതിയിലാക്കുന്നതിൽ സഹായകമാവുന്നുണ്ട്. എന്നാലും, ഒരു വിഭാഗം ഇപ്പോഴും പൊതുഇടങ്ങളിൽ കൂടിക്കലരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
