Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിരോധനാജ്​ഞ: എട്ടു...

നിരോധനാജ്​ഞ: എട്ടു സ്വദേശികളും ഏഴ് വിദേശികളും പിടിയിൽ

text_fields
bookmark_border
നിരോധനാജ്​ഞ: എട്ടു സ്വദേശികളും ഏഴ് വിദേശികളും പിടിയിൽ
cancel

കുവൈത്ത് സിറ്റി: കോവിഡ് -19 പ്രതിരോധിക്കാനായി രാജ്യത്ത്​ നടപ്പില്‍ വരുത്തിയ ഭാഗിക നിരോധനാജ്ഞ ലംഘിച്ച 15 പേരെ സുരക്ഷാ സംഘം പിടികൂടി. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

എട്ടു സ്വദേശികളും ഏഴ് വിദേശികളുമാണ്​ അറസ്​റ്റിലായത്​. ആറുപേരെ അഹ്​മദി ഗവർണറേറ്റിൽനിന്നും നാലുപേരെ ഹവല്ലിയിൽനിന്നും മൂന്നുപേരെ ജഹ്‌റയില്‍നിന്നും ഒരാളെ വീതം കാപിറ്റൽ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍നിന്നുമാണ്​ പിടികൂടിയത്​.

മുബാറക് അൽ കബീറില്‍നിന്ന്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്തിട്ടില്ല. നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid updates kuwait
Next Story