കുവൈത്തിൽനിന്നുള്ള വിമാന സർവീസ്​ പുനരാരംഭിക്കാൻ അനുമതി

02:04 AM
10/04/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്ക്​ വിമാന സർവീസ്​ നടത്താൻ വിമാനക്കമ്പനികൾക്ക്​ അനുമതി നൽകും. കുവൈത്തിലുള്ള വിദേശികൾക്ക്​ സ്വന്തം നാട്ടി​ൽ പോവാൻ വിമാന സർവീസ്​ പുനരാരംഭിക്കാൻ വ്യാഴാഴ്​ച രാത്രി ചേർന്ന മിനിസ്​റ്റീരിയൽ കൗൺസിലാണ്​ തീരുമാനിച്ചത്​.

 

കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്ക്​ ഇത്​ ആശ്വാസമാണ്​. യാത്രാവിമാനങ്ങൾ നിർത്തിയതോടെ നിരവധി പേരാണ്​ ഇവിടെ കുടുങ്ങിക്കിടക്കുന്നത്​. കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ സമയമെടുക്കും. കുവൈത്ത്​ സർക്കാറുമായി കരാറിലുള്ള ശുചീകരണ കമ്പനികൾ ജീവനക്കാർക്ക്​ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും. വീഴ്​ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും മിനിസ്​റ്റീരിയൽ കൗൺസിൽ തീരുമാനിച്ചു.

Loading...
COMMENTS