കുവൈത്തിൽ 161 പേർക്ക് കൂടി കോവിഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 104 ഇന്ത്യക്കാർ ഉൾപ്പെടെ 161 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ക ോവിഡ് ബാധിതർ 1154 ആയി.
101 ഇന്ത്യക്കാർ, നാല് കുവൈത്തികൾ, 15 ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ, ഒരു ഫിലിപ്പീൻസ് പൗരൻ, ഒ രു ജോർഡൻ പൗരൻ, ഒരു പാകിസ്ഥാനി എന്നിവർ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്.
രണ്ട് ഇന്ത്യക്കാർ, ഒരു കുവൈത്തി, ഒരു ബൾഗേറിയൻ പൗരൻ, ഒരു ഇൗജിപ്ഷ്യൻ, ഒരു ഫിലിപ്പീൻസ് പൗരൻ എന്നിവർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
ബ്രിട്ടനിൽനിന്ന് വന്ന 17 കുവൈത്തികൾ, ജർമനിയിൽനിന്ന് വന്ന ഒമ്പത് കുവൈത്തികൾ, അമേരിക്കയിൽനിന്ന് വന്ന മൂന്ന് കുവൈത്തികൾ, ബ്രിട്ടനിൽനിന്ന് വന്ന ബിദൂനി, ഇൗജിപ്തിൽനിന്ന് വന്ന ഇന്ത്യക്കാരൻ എന്നിവർക്ക് കൂടിയാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യക്കാരുടെ എണ്ണത്തിലും ആകെ എണ്ണത്തിലും ഒരു ദിവസം ഇത്രയേറെ വർധനയുണ്ടാവുന്നത് ആദ്യമായാണ്. ശനിയാഴ്ച പത്തുപേർ ഉൾപ്പെടെ 133 പേർ രോഗമുക്തി നേടി. 1020 പേർ ചികിത്സയിലുണ്ട്. 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരാളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.