Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പായി;...

പൊതുമാപ്പായി; തിരിച്ചുപോവുന്നതെങ്ങനെ?

text_fields
bookmark_border
പൊതുമാപ്പായി; തിരിച്ചുപോവുന്നതെങ്ങനെ?
cancel
camera_altRepresentational image (Photo: Khaleej times)

കുവൈത്ത്​ സിറ്റി: ഏപ്രിൽ ഒന്നുമുതൽ 30 വരെ കുവൈത്തിൽ താമസ നിയമലംഘകർക്ക്​ പിഴ കൂടാതെ നാടുവിടാൻ അവസരം നൽകിയെങ്കിലും യാ​ത്രാവിമാനങ്ങൾ നിർത്തിവെച്ചത്​ കാരണം അനിശ്ചിതത്വം. സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ട് പോകാൻ സന്നദ്ധത അറിയിച്ച ചില രാജ്യങ്ങൾക്ക്​ പ്രത്യേക വിമാനസർവിസ് നടത്താൻ കുവൈത്ത് വ്യോമയാന വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാൽ, തിരിച്ചുവരുന്നവർ വൈറസ്​ മുക്​തരാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന്​ ഇന്ത്യ ആവശ്യപ്പെട്ടതായാണ്​ വിവരം. കഴിഞ്ഞ ദിവസം മുംബൈയിലേക്ക്​ ഷെഡ്യൂൾ ചെയ്​ത ജസീറ എയർവേയ്​സ്​ വിമാനം ഇന്ത്യയിൽനിന്ന്​ അനുമതി ലഭിക്കാത്തതിനാൽ റദ്ദാക്കിയിരുന്നു.

ഇന്ത്യയിൽ ലോക്ക്​ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക്​ പൊതുമാപ്പ്​ ഉപയോഗപ്പെടുത്തി തിരിച്ചുപോവുന്നതിന്​ ഒ​േട്ടറെ കടമ്പകളുണ്ട്​. നിലവിലെ സങ്കീർണ സാഹചര്യത്തിൽ സർക്കാർ തലത്തിലെ ചർച്ചകളിലൂടെ വഴിതെളിയുമെന്നാണ്​ പ്രവാസികളുടെ പ്രതീക്ഷ.

താമസ നിയമലംഘകർക്ക്​ പിഴ ഒഴിവാക്കി രാജ്യം വിടാൻ അവസരം നൽകു​േമ്പാൾ പ്രയോജനപ്പെടുത്താൻ കഴിയുന്നത്​ ഒരു ലക്ഷത്തിലേറെ പേർക്കാണ്​. ഇതിൽ 24,000ത്തിലധികം ഇന്ത്യക്കാരുമുണ്ടാവും. താമസ രേഖയില്ലാതെ കഴിയുന്നവരിൽ ഭൂരിഭാഗവും താഴ്​ന്ന വരുമാനക്കാരാണ്​.

കഴിഞ്ഞ തവണ ​പൊതുമാപ്പ്​ പ്രഖ്യാപിച്ചപ്പോൾ സംഘടനകൾ ഇടപെട്ടാണ്​ ഒ​േട്ടറെ പേർക്ക്​ ടിക്കറ്റ്​ ഒരുക്കിയതും പാസ്​പോർട്ട്​ ഇല്ലാത്തവർക്ക്​ ഒൗട്ട്​ പാസ്​ ലഭ്യമാക്കിയതും. കോവിഡ്​ പശ്ചാത്തലത്തിൽ ഇത്തവണ സംഘാടനകൾക്ക്​ പരിമിതിയും സാമ്പത്തിക പരാധീനതയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid update kuwait
Next Story