24 മണിക്കൂർ കർഫ്യൂ എന്ന് പ്രചാരണം; സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്ക്
text_fieldsകുവൈത്ത് സിറ്റി: 24 മണിക്കൂർ കർഫ്യൂ വരുന്നു എന്ന പ്രചാരണം വന്നതോടെ വ്യാഴാഴ്ച ഉച്ചമുതൽ സൂപ്പർ മാർക്കറ്റുകളി ൽ വൻ തിരക്ക്. എന്നാൽ, ഇത്തരത്തിൽ ഒരു അറിയിപ്പും ഒൗദ്യോഗിക തലത്തിൽ ഉണ്ടായിട്ടില്ല.
ആളുകൾ സാധനങ്ങൾ കൂട്ടത്തോടെ വാങ്ങി സംഭരിക്കുകയാണ്. രാജ്യവ്യാപകമായി വാട്സാപിൽ ഇൗ പ്രചാരണമുണ്ട്. അതുകൊണ്ടുതന്നെ എല്ലായിടത്തും എല്ലായിടത്തും തിരക്കുണ്ട്.
കർഫ്യൂ വൈകീട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ച ഉച്ചമുതലാണ് കടകളിൽ തിരക്ക് അനുഭവപ്പെട്ടത്. കൃത്യം അഞ്ചുമണി മുതൽക്ക് തന്നെ പൊലീസ് നിരോധനാജ്ഞ നടപ്പാക്കുന്നുണ്ട്.
അവശ്യസാധനങ്ങൾക്ക് ക്ഷാമം വരില്ലെന്നും മൊത്തമായി വാങ്ങി സംഭരിക്കേണ്ടതില്ലെന്നും നേരത്തെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചക്ക് മുമ്പുള്ള ദിവസമായതും തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
