കോവിഡ് ചികിത്സ: സോട്രോവിമാബ് മരുന്ന് കുവൈത്തിൽ എത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ചികിത്സക്കായുള്ള സോട്രോവിമാബ് (7831 വി.െഎ.ആർ) മരുന്ന് കുവൈത്തിൽ എത്തിച്ചു. കോവിഡ് രോഗികൾക്ക് സോട്രോവിമാബ് ആൻറിബോഡി ചികിത്സ നൽകാൻ ആരോഗ്യ മന്ത്രാലയം ജൂൺ ആദ്യം അനുമതി നൽകിയിരുന്നു.
12 വയസ്സിന് മുകളിലുള്ളവർക്ക് ഇൗ മരുന്ന് നൽകും. 65 വയസ്സിന് മുകളിലുള്ളവർക്കും നൽകുമെങ്കിൽ ഒാക്സിജൻ ആവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് നൽകില്ല.
40 കിലോ എങ്കിലും ശരീര ഭാരം ഉള്ളവർക്കേ സോട്രോവിമാബ് നൽകൂ. ആഗോള തലത്തിൽ സോട്രോവിമാബ് ഉപയോഗം മൂലം കോവിഡ് രോഗികൾ ഗുരുതരാവസ്ഥയിലെത്തുന്നത് തടയാനും മരണനിരക്ക് 85 ശതമാനം കുറക്കാനും സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ യു.എ.ഇയും ഇൗ ചികിത്സക്ക് അനുമതി നൽകിയിരുന്നു. ശ്വേതരക്താണുക്കൾ ക്ലോൺ ചെയ്ത് നിർമിക്കുന്ന മോണോ ക്ലോണൽ ആൻറിബോഡിയാണ് സോട്രോവിമാബ്.കോവിഡ് വകഭേദങ്ങളെ തടയാനും ഇൗ ചികിത്സരീതി ഉപയോഗപ്പെടുമെന്നാണ് വിലയിരുത്തൽ.

