Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ് ചി​കി​ത്സ:...

കോ​വി​ഡ് ചി​കി​ത്സ: പ്ലാ​സ്മ തെ​റ​പ്പി വ​ൻ വി​ജ​യം

text_fields
bookmark_border
കോ​വി​ഡ് ചി​കി​ത്സ: പ്ലാ​സ്മ തെ​റ​പ്പി വ​ൻ വി​ജ​യം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ സ്വീ​ക​രി​ച്ച പ്ലാ​സ്​​മ തെ​റ​പ്പി വ​ൻ വി​ജ​യ​മെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. പ്ലാ​സ്​​മ ചി​കി​ത്സ സ​മി​തി മേ​ധാ​വി സു​ൻ​ദ​സ്​ അ​ൽ ശ​രീ​ദ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​. രാ​ജ്യ​ത്ത്​ 368 കോ​വി​ഡ്​ ബാ​ധി​ത​രി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

കോ​വി​ഡി​ൽ​നി​ന്ന്​ അ​തി​വേ​ഗം മു​ക്​​തി നേ​ടാ​നും മ​ര​ണ​നി​ര​ക്ക്​ കു​റ​ക്കാ​നും പ്ലാ​സ്​​മ ചി​കി​ത്സ സ​ഹാ​യി​ച്ച​താ​യി അ​വ​ർ പ​റ​ഞ്ഞു. 50 ശ​ത​മാ​നം പേ​ർ​ക്ക്​ അ​തി​വേ​ഗം രോ​ഗ​മു​ക്​​തി നേ​ടാ​ൻ ക​ഴി​ഞ്ഞ​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ. 27 ശ​ത​മാ​നം മ​ര​ണ​നി​ര​ക്ക്​ കു​റ​ക്കാ​നും സ​ഹാ​യി​ച്ചു. കോ​വി​ഡ്​ ബാ​ധി​ച്ച്​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന 30 ശ​ത​മാ​നം പേ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടാ​നും ഇ​തു​വ​ഴി ക​ഴി​ഞ്ഞു. കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ ര​ക്​​ത​ത്തി​ൽ​നി​ന്ന്​ പ്ലാ​സ്​​മ ശേ​ഖ​രി​ച്ച്​ മ​റ്റു കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ​പ്ലാ​സ്​​മ തെ​റ​പ്പി.

ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക അ​സു​ഖ​ത്തി​െൻറ രോ​ഗാ​ണു​ക്ക​ള്‍ ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ന​മ്മു​ടെ ര​ക്ത​ത്തി​ലെ ശ്വേ​താ​ണു​ക്ക​ളി​ല്‍ ചി​ല രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ആ​ൻ​റി​ബോ​ഡി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ്​ പ്ലാ​സ്​​മ ചി​കി​ത്സ​യു​ടെ അ​ടി​സ്ഥാ​നം. രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ക​യും വൈ​റ​സ്​ ബാ​ധി​ത​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ൻ​റി​ബോ​ഡി​ക​ൾ ര​ക്​​ത പ്ലാ​സ്​​മ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. പ്ലാ​സ്മ ദാ​ന പ്ര​ക്രി​യ​ക്ക് മു​മ്പാ​യി പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ഉ​ണ്ട്. സു​ഖം പ്രാ​പി​ച്ച വ്യ​ക്തി രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും ര​ണ്ടാ​ഴ്​​ച​ത്തെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രു​മാ​വ​ണം. 18 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​വ​ർ​ക്ക്​ പ്ലാ​സ്​​മ ന​ൽ​കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ലാ​സ്​​മ ന​ൽ​കാ​ൻ ത​യാ​റു​ള്ള​വ​ർ https://btas-kw.org/ccpdonation ൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ചി​കി​ത്സ​ക്കാ​യി പ്ലാ​സ്​​മ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecovidtherapy
Next Story