Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​: കുവൈത്തിനെ...

കോവിഡ്​: കുവൈത്തിനെ സുരക്ഷിത രാജ്യങ്ങളിൽപെടുത്തി യൂറോപ്യൻ യൂനിയൻ

text_fields
bookmark_border
കോവിഡ്​: കുവൈത്തിനെ സുരക്ഷിത രാജ്യങ്ങളിൽപെടുത്തി യൂറോപ്യൻ യൂനിയൻ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​നെ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തി​ന്​ ശേ​ഷം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​മാ​ണ്​ ഒ​രു വ​ർ​ഷ​ത്തി​നു​ ശേ​ഷം നീ​ക്കി​യ​ത്. ​

പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ ചി​ലെ, റു​വാ​ണ്ട, ആ​സ്ട്രേ​ലി​യ, കാ​ന​ഡ, ജോ​ർ​ഡ​ൻ, ന്യൂ​സി​ല​ൻ​ഡ്, ഖ​ത്ത​ർ, സൗ​ദി, സിം​ഗ​പ്പൂ​ർ, ദ​ക്ഷി​ണ കൊ​റി​യ, യു​ക്രൈ​ൻ, ഉ​റു​ഗ്വെ, ചൈ​ന, ഹോ​േ​ങ്കാ​ങ്, മ​ക്കാ​വു, താ​യ്​​വാ​ൻ എ​ന്നി​വ​യും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​​ടെ പ​ട്ടി​ക​യി​ലാ​ണു​ള്ള​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ്​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​ന​മെ​ന്നും യൂ​റോ​പ്പി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

72 മ​ണി​ക്കൂ​ർ മു​മ്പു​ള്ള ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം കൈ​വ​ശം വെ​ക്ക​ണം. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക്​ വേ​ണ​മെ​ങ്കി​ൽ അ​ത​ത്​ രാ​ജ്യ​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്കാ​മെ​ന്നും യൂ​നി​യ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​ർ​ദേ​ശം അം​ഗ​രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും രാ​ജ്യ​ങ്ങ​ൾ​ക്ക്​ സ്വ​ന്തം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും യൂ​നി​യ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:European Union
News Summary - covid: The European Union has made Kuwait a safe country
Next Story