Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 14.25 ശ​ത​മാ​നം

text_fields
bookmark_border
കോ​വി​ഡ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 14.25 ശ​ത​മാ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച 9680 പേ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 1379 പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 242,848 പേ​ർ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച 1234 പേ​ർ ​ഉ​​ൾ​പ്പെ​ടെ 2,27,260 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്​​തി നേ​ടി. ബാ​ക്കി 14,205 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 226 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 19 പേ​ർ വ​ർ​ധി​ച്ചു. നാ​ലു​പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്​ 1383 പേ​രാ​ണ്. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 21,31,155 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

ഭാ​ഗി​ക ക​ർ​ഫ്യൂ ന​ട​പ്പാ​ക്കി​യി​ട്ടും കേ​സു​ക​ൾ കു​റ​യാ​ത്ത​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച മ​ര​ണ​സം​ഖ്യ കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​യി.

ക​ർ​ഫ്യൂ ലം​ഘ​നം: 21 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

15 കു​വൈ​ത്തി​ക​ളും ആ​റു​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 21 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. 15 കു​വൈ​ത്തി​ക​ളും ആ​റു​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ചു​പേ​ർ, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​രാ​ൾ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റു​പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ നി​ല​വി​ൽ ക​ർ​ഫ്യൂ. രാ​ത്രി പ​ത്തു​വ​രെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി​യു​ണ്ട്.

കു​വൈ​ത്തി​ൽ ന​ട​ക്കാ​ൻ അ​നു​മ​തി രാ​ത്രി എ​ട്ടു​വ​രെ മാ​ത്രം

രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കാ​ൻ അ​നു​മ​തി റ​മ​ദാ​നി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ നി​ല​വി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ക്കാ​ൻ അ​നു​മ​തി രാ​ത്രി എ​ട്ടു​വ​രെ മാ​ത്രം. രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്​ റ​മ​ദാ​നി​ലാ​ണ്. നേ​ര​ത്തെ ഏ​പ്രി​ൽ എ​ട്ടു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ന​ട​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ർ​ഫ്യൂ സ​മ​യ​ത്ത്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. സ്വ​ന്തം റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക്ക്​ പു​റ​ത്തു​പോ​കാ​നും പാ​ടി​ല്ല. ഇ​പ്പോ​ൾ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ ഡെ​ലി​വ​റി സ​മ​യ​വും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ഷോ​പ്പി​ങ്​ അ​പ്പോ​യ്​​ൻ​റ്​​മെൻറും രാ​ത്രി ഏ​ഴു​മു​ത​ൽ പ​ത്തു​വ​രെ​യാ​ണ്.

റ​മ​ദാ​നി​ൽ ഷോ​പ്പി​ങ്​ അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ രാ​ത്രി ഏ​ഴു​മു​ത​ൽ 12 വ​രെ​യും റ​സ്​​റ്റാ​റ​ൻ​റ്​ ഡെ​ലി​വ​റി രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ​യു​മാ​ക്കും. ഏ​പ്രി​ൽ 22 വ​രെ​യാ​ണ്​ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നീ​ട്ട​ണോ എ​ന്ന​ത്​ കോ​വി​ഡ്​ വ്യാ​പ​നം വി​ല​യി​രു​ത്തി മ​​​ന്ത്രി​സ​ഭ തീ​രു​മാ​നി​ക്കും. ക​ർ​ഫ്യൂ സ​മ​യ​മാ​റ്റം വ്യാ​ഴാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. രാ​ത്രി ഏ​ഴു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ പു​തി​യ ക​ർ​ഫ്യൂ സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Test Positiveness 14.25%
Next Story