കോവിഡ് വ്യാപനം വിവാഹവിരുന്നിലൂടെ –ജഹ്റ ആശുപത്രി മേധാവി
text_fieldsഡോ. അലി അൽ മുതൈരി
കുവൈത്ത് സിറ്റി: ജഹ്റ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളവരിലധിക പേർക്കും വൈറസ് ബാധിച്ചത് വിവാഹ ചടങ്ങിൽനിന്നും മറ്റ് ഒത്തുകൂടലുകളിൽനിന്നുമാണെന്ന് ജഹ്റ ആശുപത്രി ഡയറക്ടർ ഡോ. അലി അൽ മുതൈരി പറഞ്ഞു. രോഗികളിൽനിന്ന് വിവരം ശേഖരിച്ചതിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തിെൻറ 30 ശതമാനം സ്ഥലം നിറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ മാർഗനിർദേശം മറികടന്ന് നിരവധി കുടുംബ ഒത്തുകൂടലുകൾ നടക്കുന്നു. ആളുകളെ പെങ്കടുപ്പിച്ചുള്ള വിവാഹ വിരുന്നുകൾക്കും മറ്റു സംഗമങ്ങൾക്കും അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് ചടങ്ങുകൾ. സ്വദേശികൾക്കിടയിലാണ് ഇൗ പ്രവണത. രാജ്യത്തെ കോവിഡ് ബാധിതരിൽ 61 ശതമാനത്തിലേറെ സ്വദേശികളാണ്. പിന്നീട് കൂടുതലുള്ളത് അവരുമായി സമ്പർക്കം പുലർത്തുന്ന ഗാർഹികത്തൊഴിലാളികളും മറ്റു തൊഴിലാളികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

