Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​വി​ഡ്​: കേസുകളിൽ...

കോ​വി​ഡ്​: കേസുകളിൽ റെക്കോഡ്​; 1179 പു​തി​യ കേ​സു​ക​ൾ

text_fields
bookmark_border
കോ​വി​ഡ്​: കേസുകളിൽ റെക്കോഡ്​; 1179 പു​തി​യ കേ​സു​ക​ൾ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോവിഡ്​ കേസുകളുടെ എണ്ണത്തിൽ റെക്കോഡ്​ വർധന. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കേസുകളാണ്​ തിങ്കളാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. 1179 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ളാണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തത്​. കേ​സു​ക​ൾ കൂ​ടി​യ​ത്​ ആ​ശ​ങ്ക​ക്ക്​ വ​ക ന​ൽ​കു​ന്നു​വെ​ങ്കി​ലും മ​ര​ണം കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​യി. ഇ​തു​വ​രെ 1,92,031 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ര​ണ്ടു​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​തോ​ടെ ആ​കെ മ​ര​ണം 1085 ആ​യി. 946 പേ​ർ കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,80,155 പേ​രാ​ണ്. ബാ​ക്കി 10,791 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 157 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ വ​ർ​ധി​ച്ചു. 7542 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 17,92,041 പേ​ർ​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ സം​ഖ്യ​യി​ലും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ട്. പു​തി​യ കേ​സു​ക​ൾ ആ​യി​ര​ത്തി​ന്​ മു​ക​ളി​ൽ കു​തി​ച്ചു​യ​ർ​ന്ന​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്.വി​ദേ​ശി​ക​ളു​​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ​ക്ക്​ പ്ര​തി​ബ​ന്ധ​മാ​ണ്​ വൈ​റ​സ്​ വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid kuwaitCovid gulf
Next Story