Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​കാല സഹായം:...

കോവിഡ്​കാല സഹായം: സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാർ ചെലവഴിച്ചു

text_fields
bookmark_border
കോവിഡ്​കാല സഹായം: സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാർ ചെലവഴിച്ചു
cancel
camera_alt

കോവിഡ്​ കാലത്ത്​ ഭക്ഷണസാധനങ്ങൾ വിതരണത്തിന്​ തയാറാക്കുന്ന സന്നദ്ധ പ്രവർത്തകർ.
                                                                                                                                                                        ഫയൽ ഫോ​േട്ടാ

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി കാലത്ത്​ ദുരിതാശ്വാസത്തിനും ഭക്ഷണവിതരണത്തിനുമായി കുവൈത്ത്​ സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാർ ചെലവഴിച്ചു. 39,000ത്തോളം പേർ മന്ത്രാലയം രൂപവത്​കരിച്ച സഹായ പദ്ധതിയിൽ രജിസ്​റ്റർ ചെയ്​തു. രജിസ്​റ്റർ ചെയ്​തവർക്ക്​ പലചരക്ക്​ സാധനങ്ങൾ, സാമ്പത്തികസഹായം, വാടക നൽകാനുള്ള സഹായം എന്നിവക്ക്​ പ്രതിമാസ കൂപ്പണുകൾ നൽകി. സർക്കാറും സന്നദ്ധ സംഘടനകളും നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളാണ്​ കോവിഡ്​ പ്രതിസന്ധികാലത്ത്​ കുവൈത്തിൽ പട്ടിണിമരണങ്ങളില്ലാതെ നിലനിർത്താൻ സഹായിച്ചത്​.

ജോലിയും വരുമാനവും ഇല്ലാതായും ലോക്ഡൗണിൽ പുറത്തുപോകാൻ കഴിയാതെയും ദുരിതത്തിലായവർക്ക്​ സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനളുടെയും ഭക്ഷണക്കിറ്റുകളാണ്​ ആശ്വാസമായത്​.ലോകത്തിന​ുതന്നെ മാതൃകയായ മാനുഷിക ​സേവനങ്ങളാണ്​ കുവൈത്ത്​ അധികൃതർ നടത്തിയത്​. മറ്റു രാജ്യങ്ങളിലേക്കും കുവൈത്തി​െൻറ സഹായം ഒഴുകി. ലോകാരോഗ്യ സംഘടനക്ക്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നാലു​ കോടി ഡോളറാണ്​ കുവൈത്ത്​ നൽകിയത്​. വിവിധ ആഫ്രിക്കൻ രാജ്യങ്ങൾക്കും സഹായം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid periodMinistry of Social Welfare
Next Story