കോ​​വി​​ഡ്​ പ​​രി​​ശോ​​ധ​​ന: കു​​വൈ​​ത്തി സം​​ഘം പി.​​സി.​​ആ​​ർ സൊ​​ലൂ​​ഷ​​ൻ നി​​ർ​​മി​​ച്ചു

  • പൂ​​ർ​​ണ​​മാ​​യി കു​​വൈ​​ത്തി​​ൽ രൂ​​പ​​പ്പെ​​ടു​​ത്തി​​യ സാ​േ​​ങ്ക​​തി​​ക വി​​ദ്യ ഉ​​പ​​​യോ​​ഗി​​ച്ചാ​​ണ്​ പി.​​സി.​​ആ​​ർ സൊ​​ലൂ​​ഷ​​ൻ നി​​ർ​​മാ​​ണ​​മെ​​ന്ന്​ ജാ​​ബി​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ സ​​ർ​​ജി​​ക്ക​​ൽ വ​​കു​​പ്പ്​ മേ​​ധാ​​വി ഡോ. ​​സ​​ൽ​​മാ​​ൻ അ​​സ്സ​​ബാ​​ഹ്​ പ​​റ​​ഞ്ഞു

07:42 AM
22/05/2020
കു​​വൈ​​ത്തി​ മെ​​ഡി​​ക്ക​​ൽ സം​​ഘം കോ​​വി​​ഡ്​ പ​​രി​​ശോ​​ധ​​ന​​ക്കു​​ള്ള പി.​​സി.​​ആ​​ർ സൊ​​ലൂ​​ഷ​​ൻ നി​​ർ​​മി​​ക്കു​​ന്നു
കു​​വൈ​​ത്ത്​ സി​​റ്റി: ദ്രു​​ത​​ഗ​​തി​​യി​​ൽ കോ​​വി​​ഡ്​ പ​​രി​​ശോ​​ധി​​ക്കാ​​വു​​ന്ന പോ​​ളി​​മ​​റൈ​​സ്​ ചെ​​യി​​ൻ റി​​യാ​​ക്​​​ഷ​​ൻ (പി.​​സി.​​ആ​​ർ) സൊ​​ലൂ​​ഷ​​ൻ കു​​വൈ​​ത്തി മെ​​ഡി​​ക്ക​​ൽ സം​​ഘം നി​​ർ​​മി​​ച്ചു. പൂ​​ർ​​ണ​​മാ​​യി കു​​വൈ​​ത്തി​​ൽ രൂ​​പ​​പ്പെ​​ടു​​ത്തി​​യ സാ​േ​​ങ്ക​​തി​​ക വി​​ദ്യ ഉ​​പ​​​യോ​​ഗി​​ച്ചാ​​ണ്​ പി.​​സി.​​ആ​​ർ സൊ​​ലൂ​​ഷ​​ൻ നി​​ർ​​മാ​​ണ​​മെ​​ന്ന്​ ജാ​​ബി​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ സ​​ർ​​ജി​​ക്ക​​ൽ വ​​കു​​പ്പ്​ മേ​​ധാ​​വി ഡോ. ​​സ​​ൽ​​മാ​​ൻ അ​​സ്സ​​ബാ​​ഹ്​ പ​​റ​​ഞ്ഞു. കോ​​വി​​ഡ്​ പ​​രി​​ശോ​​ധ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ദേ​​ശ​​ത്തു​​നി​​ന്ന്​ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള വ​​ലി​​യ സാ​​മ്പ​​ത്തി​​ക ചെ​​ല​​വും എ​​ത്തി​​ക്കു​​ന്ന​​തി​​ലെ കാ​​ല​​താ​​മ​​സ​​വും ഒ​​ഴി​​വാ​​ക്കാ​​ൻ കു​​വൈ​​ത്തി സം​​ഘ​​ത്തി​​െൻറ നേ​​ട്ടം വ​​ഴി​​യൊ​​രു​​ക്കും. സം​​ഘം ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു. കു​​വൈ​​ത്തി​​ലെ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി വ​​ൻ​​തോ​​തി​​ൽ നി​​ർ​​മി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ പ​​ദ്ധ​​തി ആ​​വി​​ഷ്​​​ക​​രി​​ക്കു​​ക​​യാ​​ണ്. കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക്​ കോ​​വി​​ഡ്​ പ​​രി​​ശോ​​ധ​​ന വ​​ലി​​യ ചെ​​ല​​വി​​ല്ലാ​​തെ ന​​ട​​ത്താ​​ൻ ക​​ഴി​​യു​​ന്ന​​ത്​ കോ​​വി​​ഡ്​ വ്യാ​​പ​​നം ത​​ട​​യാ​​നും സ​​ഹാ​​യി​​ക്കും. വി​​ദേ​​ശ ക​​മ്പ​​നി​​ക​​ൾ വ​​ൻ തു​​ക​​യാ​​ണ്​ പി.​​സി.​​ആ​​ർ സൊ​​ലൂ​​ഷ​​ന്​ ഇൗ​​ടാ​​ക്കു​​ന്ന​​ത്. 
 
Loading...
COMMENTS