Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസേ​വ​ന​ത്തി​​ന്റെ...

സേ​വ​ന​ത്തി​​ന്റെ ആ​ഘോ​ഷ​മാ​യി കോ​വി​ഡ്കാ​ല ഹീ​റോ​ക​ൾ​ക്ക്​ ആ​ദ​രം

text_fields
bookmark_border
സേ​വ​ന​ത്തി​​ന്റെ ആ​ഘോ​ഷ​മാ​യി കോ​വി​ഡ്കാ​ല   ഹീ​റോ​ക​ൾ​ക്ക്​ ആ​ദ​രം
cancel
camera_alt

വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ്​ കാ​ല സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: ​കോ​വി​ഡ്​ കാ​ല​ത്ത്​ നി​സ്​​തു​ല സേ​വ​നം അ​ർ​പ്പി​ച്ച സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ഹൃ​ദ്യ​മാ​യി. 'ബി​ഗ്‌ സ​ല്യൂ​ട്ട് റ്റു ​ദ ഹീ​റോ​സ്'​ത​ല​ക്കെ​ട്ടി​ല്‍ വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്താ​ണ് കോ​വി​ഡ് കാ​ല സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രെ ആ​ദ​രി​ച്ച​ത്. ത്യാ​ഗ​മ​ന​സ്സോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​ര്‍ക്ക് പ്ര​ചോ​ദ​ന​മാ​കാ​ൻ കൂ​ടി​യാ​ണീ സം​ഗ​മ​മെ​ന്ന് വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ന്‍വ​ര്‍ സ​ഈ​ദ്‌ ഉ​ദ്​​ഘാ​ട​നം ചെ​യ്ത് പ​റ​ഞ്ഞു.

ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം, ആ​തു​ര സേ​വ​നം, മ​രു​ന്ന് വി​ത​ര​ണം, കൗ​ൺ​സ​ലി​ങ്​ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച നൂ​റി​ല​ധി​കം സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. സൗ​ജ​ന്യ ചാ​ര്‍ട്ട​ര്‍വി​മാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ക​ര്‍ഫ്യൂ കാ​ല​യ​ള​വി​ല്‍ പ്ര​ത്യേ​ക പാ​സ് ക​ര​സ്ഥ​മാ​ക്കി പ്ര​വാ​സി​ക​ള്‍ക്കാ​യി സേ​വ​നം നി​ർ​വ​ഹി​ച്ച​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

നി​റ​ഞ്ഞ പി​ന്തു​ണ​യു​മാ​യി നി​ന്ന ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ​യും സം​ഘ​ട​ന​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. റ​ഫീ​ഖ് ബാ​ബു പൊ​ന്മു​ണ്ടം ര​ച​ന നി​ര്‍വ​ഹി​ച്ച് ഫാ​യി​സ് അ​ബ്ദു​ല്ല ശ​ബ്ദം ന​ല്‍കി ജ​സീ​ല്‍ ചെ​ങ്ങ​ളാ​ന്‍ സം​വി​ധാ​നം ചെ​യ്ത വി​ഡി​യോ പ്ര​സ​​​ന്റേ​ഷ​നും ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

റാ​ഫി​ല്‍ ഡ്രോ ​ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക്​ ജ​സീ​റ എ​യ​ര്‍വേ​യ്സ്, പ്രി​ന്‍സ​സ് ട്രാ​വ​ല്‍സ് എ​ന്നി​വ​ര്‍ സ്പോ​ൺ​സ​ര്‍ ചെ​യ്ത വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി. വെ​ൽ​ഫെ​യ​ർ കേ​ര​ള വൈ​സ് പ്ര​സി​ഡ​ൻ​റും കോ​വി​ഡ് ദു​രി​താ​ശ്വാ​സ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ഖ​ലീ​ല്‍ റ​ഹ്​​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നി​യ​ന്‍ കു​ഞ്ഞ് പാ​പ്പ​ച്ച​ൻ, അ​ബ്ദു​ല്‍ വാ​ഹി​ദ്, ന​യീം ലം​ഗാ​ല​ത്ത്, അ​ഷ്​​ക​ര്‍ മാ​ളി​യേ​ക്ക​ൽ, സ​നോ​ജ് സു​ബൈ​ർ, വി​ഷ്ണു ന​ടേ​ശ്, വാ​ഹി​ദ ഫൈ​സ​ല്‍, അ​ന്‍വ​ര്‍ ഷാ​ജി, ഷം​സീ​ര്‍ ഉ​മ്മ​ര്‍, കെ.​വി. ഫൈ​സ​ല്‍, സ​ഫ്​​വാ​ന്‍, നി​ഷാ​ദ് ഇ​ട​വ, അം​ജ​ദ് എ​ന്നി​വ​ര്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. പി.​ടി.​പി. ആ​യി​ഷ, ഫാ​യി​സ് അ​ബ്ദു​ല്ല , യാ​സി​ര്‍ ക​രി​ങ്ക​ല്ല​ത്താ​ണി എ​ന്നി​വ​ര്‍ അ​വ​താ​ര​ക​രാ​യി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ബാ​ബു സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍വീ​ന​റും കേ​ന്ദ്ര ട്ര​ഷ​റ​റു​മാ​യ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

അ​തി​ജീ​വ​ന​ത്തി​​ന്റെ ഇ​ശ​ലു​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: 'നാ​ടി​നു​വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ​​വ​രേ...'​എ​ന്ന പാ​ട്ട്​ പാ​ടി കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. കോ​വി​ഡ്​ കാ​ല​ത്ത്​ സ്വ​ന്തം ജീ​വ​ൻ​പോ​ലും മ​റ​ന്ന്​ മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യ​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യി​രു​ന്നു ഇ​ത്. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ്​​കാ​ല ഹീ​റോ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​നെ ഗം​ഭീ​ര​മാ​ക്കി​യ​തി​ൽ ഒ​രു ഘ​ട​കം റാ​ഫി ക​ല്ലാ​യി​യു​ടെ ഗ​സ​ലു​ക​ളാ​യി​രു​ന്നു. 'അ​തി​ജീ​വ​ന​ത്തി​​ന്റെ ഇ​ശ​ലു​ക​ള്‍'​ത​ല​ക്കെ​ട്ടി​ൽ അ​ദ്ദേ​ഹം പാ​ടി​യും പ​റ​ഞ്ഞും സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ത്തു.

മ​ഹാ​മാ​രി​യോ​ട്​ പൊ​രു​തി​ത്തോ​റ്റ്​ മ​ണ്ണ​ടി​ഞ്ഞ​വ​രി​ൽ റാ​ഫി​യു​ടെ പ്രി​യ​സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ത്​​മാ​വി​ൽ​നി​ന്ന്​ ഉ​തി​ർ​ന്ന സം​ഗീ​ത​ത്തി​ന്​ ചി​ല​പ്പോ​ൾ ക​ണ്ണീ​രു​പ്പി​​ന്റെ രു​ചി​യാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ​യ്​​പ്പോ​ഴും അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല.അ​തി​ജീ​വ​ന​ത്തി​​ന്റെ ആ​ഘോ​ഷ​വും ഒ​രു​മ​യു​ടെ താ​ള​വും എ​ല്ലാ​മാ​യി സ​ദ​സ്സും വേ​ദി​യും ഒ​ന്നാ​കു​ന്ന കാ​ഴ്​​ച​ക്കാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​യു​ടെ സാ​യ​ന്ത​നം സാ​ക്ഷി​യാ​യ​ത്. കീ​ബോ​ർ​ഡ്​: ബ​ഷീ​ർ കൊ​യി​ലാ​ണ്ടി. റി​ഥം: റോ​ജി. ഹാ​ർ​മോ​ണി​യം: താ​ജ്​ കോ​ഴി​ക്കോ​ട്. ത​ബ​ല: മു​സ്​​ത​ഫ. ഗി​ത്താ​ർ: അ​ഖി​ൽ. ടാ​മ്പ​റി​ങ്​: യാ​സി​ർ ക​രി​ങ്ക​ല്ല​ത്താ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heroesSelect A Tagcovid pandemic period
News Summary - covid pandemic period, heroes
Next Story