Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 25 പേർക്ക്​...

കുവൈത്തിൽ 25 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ 25 പേർക്ക്​ കൂടി കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 25 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 342 ആയി. വ്യാഴാഴ് ​ചത്തെ ഒന്നടക്കം രോഗമുക്​തി നേടിയവരുടെ എണ്ണം 81 ആയി. ബാക്കി 261 പേർ ചികിത്സയിലുണ്ട്​. 15 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ നാലുപേർ ബ്രിട്ടനിൽനിന്ന്​ വന്ന സ്വദേശികളാണ്​.

ഫ്രാൻസിൽനിന്ന്​ വന്ന ഒരു സ്വദേശിക്കും ഒരു ഫിലിപ്പീൻസ്​ പൗരനും രോഗം സ്ഥിരീകരിച്ചു. നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ ഏഴ്​ ഇന്ത്യക്കാർ, ഒരു ബംഗ്ലാദേശി എന്നിവർക്കും നാട്ടിൽനിന്ന്​ വന്ന ഒരു ഇന്ത്യക്കാരനും വൈറസ്​ സ്ഥിരീകരിച്ചു. ആറ്​ ഇന്ത്യക്കാർ, മൂന്ന്​ ബംഗ്ലാദേശികൾ, ഒരു ഇൗജിപ്​ഷ്യൻ എന്നിവർക്ക്​ കോവിഡ്​ വന്ന വഴി അ​ന്വേഷിച്ചുവരുന്നു

Show Full Article
TAGS:covid 19 
News Summary - covid kuwait updates
Next Story