പൂർണ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള പ്രത്യാഘാതം പഠിക്കും

01:56 AM
10/04/2020

കുവൈത്ത്​ സിറ്റി: പൂർണ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള ​സാഹചര്യവും പ്രത്യാഘാതങ്ങളും പഠിക്കാനും നടപ്പാക്കാൻ കർമപദ്ധതി തയാറാക്കാനും പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഇതോടൊപ്പം പൂർണ കർഫ്യൂവിന്​ ഉത്തരവിട്ടാൽ തുടർന്നുള്ള സാഹചര്യങ്ങൾക്ക്​ തയാറെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ മന്ത്രിസഭ നിർദേശം നൽകി.

 

സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്​. നിലവിൽ വൈകീട്ട്​ അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയാണ്​ കർഫ്യൂ നിലവിലുള്ളത്​.

Loading...
COMMENTS