Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 514 പേർക്ക്​...

കുവൈത്തിൽ 514 പേർക്ക്​ കൂടി കോവിഡ്​; 713 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 514 പേർക്ക്​ കൂടി കോവിഡ്​; 713 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 514 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 7716 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​​ച 713 പേർ ഉൾപ്പെടെ 63,519 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 478 ആയി. ബാക്കി 7,716 പേരാണ്​ ചികിത്സയിലുള്ളത്​. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3223 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

359 കുവൈത്തികൾക്കും 155 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​.ജഹ്​റ ഗവർണറേറ്റിൽ 122 പേർക്കും അഹ്​മദി ഗവർണറേറ്റിൽ 118 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 111 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 80 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

കർഫ്യൂ ലംഘനം: ആരും പിടിയിലായില്ല

കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ ശനിയാഴ്​ച കുവൈത്തിൽ ആരും പിടിയിലായില്ല. രാജ്യത്ത്​ കർഫ്യൂ ആരംഭിച്ചതിന്​ ശേഷം ഒരാളും പിടിക്കപ്പെടാത്ത രണ്ടാമത്തെ ദിവസമാണിത്​. കർഫ്യൂവും വീട്ടുനിരീക്ഷണവും പാലിക്കുന്നതിൽ കണിശത പുലർത്തിയ സ്വദേശികളെയും വിദേശികളെയും കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു.

തുടർന്നും സർക്കാർ നിർദേശങ്ങൾ പാലിച്ച്​ ഇൗ പ്രതിസന്ധികാലം മറികടക്കുന്നതിന്​ രാജ്യത്തോടൊപ്പം നിൽക്കണമെന്ന്​ അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newscovid
Next Story